ചങ്ങരംകുളം സബ് സ്റ്റേഷൻ നിർമാണോൽഘാടനം ഒക്ടോബർ 9ന്‌


 സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളീൾ ഉൾപ്പെടുത്തി ചങരംകുളത്ത്‌ അനുവദിച്ച 

കെ എസ്‌ ഇ ബി 33 കെ വി സബ്‌സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 9 വെള്ളിയാഴ്ച്ച വേകീട്ട്‌ 4 മണിക്ക്‌ ഊർജ്ജ പാർലമെന്ററി പരിസ്ഥിതികാര്യ വകുപ്പ്‌ മന്ത്രി അഡ്വ.സണ്ണി ജോസഫ്‌ നിർവ്വഹിക്കും. 

പ്രദേശത്തെ കാലങ്ങളായുള്ള ഊർജ്ജ പ്രതിസന്ധിക്ക് വലിയപരിഹാരമാണ്‌ പദ്ധതി പൂർത്തീകരണത്തിലൂടെ സാധ്യമാകുക. ആലംകോട്‌ പഞ്ചായത്തിലെ പെരുമുക്ക്‌ പ്രദേശത്താണ്‌ നിർദ്ധിശ്ട പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌. 

നിലവിൽ വലിയ ഊർജ്ജ പ്രതിസന്ധി നേരിടുന്ന ചങ്ങരംകുളം ഇലക്ട്രിസിറ്റി സെക്ഷന്‌ കീഴിൽ 33 കെ വി സബസ്റ്റേഷൻ വരിക വഴി പ്രദേശവാസികളുടെ ദീർഘകാല വോൾട്ടേജ്ജ്‌ ക്ഷാമമാണ്‌ പരിഹാരമാകുന്നത്‌. സബ്സ്റ്റേഷൻ പദ്ധതി പ്രദേശം ഡെപ്യൂട്ടി ചീഫ്‌ എൻഞ്ചിനിയർ മനോജ്‌ വി എ യുടെ നേതൃത്വത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും സന്ദർശിച്ചു.

Post a Comment

Previous Post Next Post