സർവോദയ മേള ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗാന്ധിയൻ കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക അവാർഡ് ഗാന്ധിമാർഗ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ ഇ. ഹൈദരലി മാസ്റ്റർ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച സാംസ്കാരിക പ്രവർത്തകനുള്ള പുരസ്കാരമാണ് നൽകിയത്.
തവനൂർ കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജിലെ കേളപ്പജി ഭവനത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സി. ഹരിദാസ് എക്സ് എം.പി. പുരസ്കാരം സമ്മാനിച്ചു.
കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഡി. എ.എം. രോഹിത്, സലാം പോത്തനൂർ, അടാട്ട് വാസുദേവൻ, മോഹനൻ നായർ, എം.എം. സുബൈദ, പി. കോയകുട്ടി മാസ്റ്റർ, എം.ടി. അറമുഖൻ, കെ. സദാനന്ദൻ, ജയപ്രകാശ് തവനൂർ, ജെ.പി. വേലായുധൻ, കെ.ജി. ബാബു എന്നിവർ സംസാരിച്ചു.


