നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു

ചങ്ങരംകുളം :- സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള മാലിന്യ പരിപാലന ക്യാമ്പയിനാണ് നിർമ്മലം - പഞ്ചായത്ത് ഓഫീസ് മുതൽ തരിയത്ത് വരെ ഒരു ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു, വി ഇ ഒ രജീഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു സെക്രട്ടറി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജനരാജീവ് എന്നിവർ സംസാരിച്ചു.HI അനീന ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് പുതുയുഗം ശുചിത്വ കേരളം എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു . പഞ്ചായത്ത് മെമ്പർമാർ , ഉദ്യോഗസ്ഥർ ,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post