ആറങ്ങോട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു മാസമായി നടത്തിയ വ്യാപാരോത്സവത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ കൂപ്പൺ നമ്പർ 23351 ഉടമയായ അനീഷ് പിലക്കാടിന് ലഭിച്ചു. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എൽ.ഇ.ഡി. ടി.വി. ഉൾപ്പെടെ 16 സമ്മാനങ്ങളാണ് നൽകുന്നത്.
ആറങ്ങോട്ടുകര വ്യാപാരഭവനിൽ നടന്ന നറുക്കെടുപ്പ് കെ.വി.വി.ഇ.എസ്. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. ഷക്കീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.കെ. അബൂബക്കർ അധ്യക്ഷനായി. കെ.ആർ. ബാലൻ, എം.ജി. രാജഗോപാൽ, കെ.പി. ജിഷ തുടങ്ങിയവർ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 17-ന് വൈകിട്ട് അഞ്ചിന് ആറങ്ങോട്ടുകര സെന്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. തൃത്താല എം.എൽ.എ വി.ടി. ബൽറാം , ഏകോപന സമിതി സംസ്ഥാന , ജില്ലാ നേതാക്കൾ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും


