ചാലിശ്ശേരിയിൽ ഇന്ദിരഗാന്ധി അനുസ്മരണം നടത്തി


 ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-മത് രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി.


ചാലിശ്ശേരി ഇന്ദിരാഭവനിൽ നടന്ന അനുസ്മരണ ചടങ്ങ് കെപിസിസി നിർവാഹക സമിതി അംഗ സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി കെ.ബാബുനാസർ,ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുനിൽകുമാർ,മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി.ഗംഗാധരൻ,കെ.എം.ചന്ദ്രശേഖരൻ,ഗോപിനാഥ് പാലഞ്ചേരി,പ്രദീപ്‌ ചെറുവാശ്ശേരി, പഞ്ചായത്ത് അംഗം മുഹമ്മദ് മോനു,മുഹമ്മദാലി ആനപ്പറമ്പിൽ,പി.യു.ബാവ,പി.എ.നൗഷാദ്,മജീദ് തച്ചറായിൽ,സാബു പനക്കൽ,വിജിത്ത് ആലിക്കര,കോയ മയിലാടിക്കുന്ന്,തുറാബ് കുന്നത്തേരി, രാജൻ കുന്നത്തേരി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post