മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ നായർ (50)ട്രെയിൻ തട്ടി മരിച്ചു.


 മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ നായർ (50)ട്രെയിൻ തട്ടി മരിച്ചു.ശനിയാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വച്ച് ട്രെയിൽ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കണ്ണൂർ യശ്വന്തപുരം ടെയിനാണ് തട്ടിയത്. തിരൂർ പോലീസും, റെയിൽവേ പോലീസും,നാട്ടുകാരും ടിഡിആർഎഫ് താനൂർ, തിരൂർ യൂണിറ്റ് വളണ്ടിയർമാരും ചേർന്നാണ് മൃതദേഹം തിരൂർ ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. മാധ്യമ പ്രവർത്തകനായും പോസ്റ്റൽ ജീവനക്കാരനായും കാറ്ററിംഗ് സംഘടനാ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചുവരുന്ന സുരേഷ് നിലവിൽ മാതൃഭൂമി ദിനപ്രത്രത്തിൻ്റെ കുറ്റിപ്പുറം ലേഖകനായിരുന്നു

Post a Comment

Previous Post Next Post