ബാബു എം.പാലിശേരി ചരമവാർഷിക ദിനാചരണം; ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ് നടത്തി


 സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ കുന്നംകുളം എം.എൽ.എയുമായിരുന്ന ബാബു എം. പാലിശേരിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 32 യൂണിറ്റുകളിൽ നിന്നായി 100-ലധികം പേർ ക്യാമ്പിൽ രക്തദാനം നടത്തി. ഐ.എം.എയുമായി സഹകരിച്ച് കൊരട്ടിക്കര ഗവൺമെൻ്റ് യു.പി. സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു‌. ഇടതുപക്ഷ നേതാക്കളായ കെ. കൊച്ചനിയൻ, മുഹമ്മദ് ഹാഷിം, ബിന്ദു ധർമ്മൻ, പി.ഐ. രാജേന്ദ്രൻ, പത്മം വേണു ഗോപാൽ, കെ.ബി. ജയൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post