മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ മുനിസിപ്പൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു.ടി.കെ. കൃഷ്ണൻ സ്മാരക മന്ദിര പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിനു സമീപം സമാപിച്ചു. തുടർന്ന് അവിടെ നടന്ന പ്രതിഷേധ യോഗം കർഷക സംഘം ജില്ലാ പ്രസിഡന്റ് എം. ബാലജി ഉദ്ഘാടനം ചെയ്‌തു. കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡൻ്റ് എം.എസ്. വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം കെ. കൊച്ചനിയൻ, പി.എം. സുരേഷ്, പി.ജി. ജയപ്രകാശ്, കെ.ബി. ഷിബു, സീത രവീന്ദ്രൻ, എം. മുകുന്ദൻ, കെ.എ. അസീസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കുന്നംകുളത്ത് പ്രതിഷേധം
byWELL NEWS
•
0


