കപ്പൂർ: ആനക്കര ഗ്രാമപഞ്ചായത്തിൽ മുസ്‌ലിം ലീഗ് പിന്തുണയോടെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ലീഗ്–സിപിഎം കൂട്ടുകെട്ട് വ്യക്തമായതായി ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് ആരോപിച്ചു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസിന് നട്ടെല്ലുള്ള നേതൃത്വം ഇല്ലെന്നതിന്റെ തെളിവാണ് ആനക്കരയിലെ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ഓഫീസുകളിലും പാണക്കാട് തങ്ങളെയും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന തൃത്താല എംഎൽഎ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി കപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി, ആനക്കര ആറാം വാർഡ് മെമ്പർ വിഷ്ണു മലമൽക്കാവ്, സന്ദീപ് പി., വീരമണി കുമ്പി ടി, ദിനേശ് കുമാർ പന്നിയൂർ എന്നിവർ പങ്കെടുത്തു.


