ബാഗ് പരിശോധനയ്ക്ക് അനുമതി നൽകി ബാലാവകാശ കമ്മീഷൻ; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അധ്യാപകർ ഇടപെടണം


 വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കർശനമായി തടയുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവുമായി ബാലാവകാശ കമ്മീഷൻ രംഗത്ത്. കുട്ടികളുടെ സ്കൂൾ ബാഗുകൾ അധ്യാപകർക്ക് ഇനി മുതൽ പരിശോധിക്കാമെന്നും, ആരോഗ്യത്തിന് ഹാനികരമായ യാതൊന്നും ബാഗിലില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് കമ്മീഷന്റെ പുതിയ നിർദേശം. കുട്ടികളുടെ അച്ചടക്ക വിഷയങ്ങളില്‍ അധ്യാപകര്‍ നിയമ നടപടികള്‍ സ്വീകരിക്കണം. കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്


ലഹരി ഉപയോഗം ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ അച്ചടക്ക വിഷയങ്ങളില്‍ അധ്യാപകര്‍ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ അന്തസ്സിന് ക്ഷതമേല്‍ക്കുമെന്ന കാരണത്താല്‍ ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷന്‍ ലംഘിച്ചിരുന്നു. എന്നാല്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാല്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാമെന്നും ഇതില്‍ നടപടിയുണ്ടാകില്ലെന്നുമാണ് ഇപ്പോള്‍ വന്നിരിക്കുന്ന നിര്‍ദേശം.

Post a Comment

Previous Post Next Post