വട്ടംകുളം :ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സീറോ വേസ്റ്റ് 2031’ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി ‘നിർമ്മലം’ ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പ്രകാശനം നിർവഹിച്ചു.
വട്ടംകുളം പഞ്ചായത്ത് എം.സി.എഫിൽ നടന്ന ചടങ്ങിൽ എക്കോ വേൾഡ് റീസൈക്കിൾ പ്ലാസ്റ്റിക് എൽ.എൽ.പി.യുടെ സഹകരണത്തോടെ ഹരിതകർമസേനാംഗങ്ങൾക്ക് മാലിന്യസംസ്കരണത്തിൽ പരിശീലനം നൽകി. പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ സമ്പൂർണ മാലിന്യമുക്ത മാതൃകയിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തവനൂർ എം.എൽ.എ വി.എസ്. ജോയ്, മലപ്പുറം പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുജീബ് മുളക്കൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാംപ്, വിളംബര ഘോഷയാത്ര, വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിക്കും.
വൈസ് പ്രസിഡന്റ് എം.എ. നജീബ്, സെക്രട്ടറി ആർ. രാജേഷ്, കഴുങ്ങിൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.


