പെരുമ്പിലാവ് : മലങ്കര മാർത്തോമ്മ സുറിയാനി സഭ കുന്നംകുളം–മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 24-ാമത് കുന്നംകുളം സെന്റർ മാർത്തോമ്മാ കൺവെൻഷന് ഇന്ന് തുടക്കമാക്കും.അക്കിക്കാവ് ദീനബന്ധു മിഷ്യൻ ഹാളിൽ ഒക്ടോബർ 8 മുതൽ 11 വരെയാണ് കൺവെൻഷൻ. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കുന്നംകുളം ഭദ്രാസന അധ്യഷൻ മാത്യൂസ് മാർ മക്കോറിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.തൊഴിയൂർ സഭാ അധ്യക്ഷൻ സിറിൾ മോർ ബസേലിയോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ഫാ അനീഷ് തോമസ് മുഖ്യപ്രഭാഷണം നടത്തും.വെള്ളിയാഴ്ച രാവിലെ സന്നദ്ധ സുവിശേഷ സംഘം ,സേവികാസംഘം, സീനിയർ സിറ്റിസൺ , വിഡോസ് ഫെല്ലോഷിപ്പ് എന്നിവയുടെ സംയുക്ത യോഗം ,വൈകിട്ട് സുവിശേഷ യോഗം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ സൺഡേ സ്കൂൾ റാലി, കുട്ടികളുടെ യോഗത്തിൽ ഫാ. ഡെയ്സൺ പി സാമുവൽ , അനിൽ കെ സാം എന്നിവർ ക്ലാസ്സെടുക്കും . വൈകിട്ട് സുവിശേഷ യോഗത്തിൽ ഫാ സുനിൽ മാത്യൂ വചന സന്ദേശം നൽകും.ഞായറാഴ്ച രാവിലെ 8.30ന് സഖറിയ മാർ അപ്രേം എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിക്കും കുടുംബ സംഗമത്തിൽ കുന്നംകുളം മലബാർ ഭദ്രസന അധ്യഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ അധ്വഷനാകും. ഡൽഹി ഭദ്രാസന അധ്യഷൻ സഖറിയാസ് മാർ അപ്രേം സന്ദേശം നൽകും.സുവിശേഷ യോഗങ്ങൾക്ക് ഗാന ശുശ്രൂഷയുംസ്നേഹവിരുന്ന് ഉണ്ടാകും