എടപ്പാൾ: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ നടന്ന ക്യാമ്പിൽ 13 പേർ രക്തദാനം നടത്തി.
ഡോ. മാധുരി, ബ്ലഡ് സെന്റർ ഇൻചാർജ് അഖില കല്ലയിൽ, ജീവനക്കാരായ ഗ്രീഷ്മ പി.ടി., ആർച്ച സി.വി., ബി.ഡി.കെ. താലൂക്ക് ഭാരവാഹി അക്ബർ പുഴമ്പ്രം, എയ്ഞ്ചൽസ് വിങ് , അനീഷ ഫൈസൽ, അശ്വതി, ഹസ്ന ഷെറിൻ, ഹരിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


