ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


 കൂറ്റനാട്: കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. 


കൂറ്റനാട് രാജീവ് ഭവനിൽ നടന്ന ചടങ്ങ് കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കോഴിക്കര അധ്യക്ഷത വഹിച്ചു.


പൊതുപ്രവർത്തനരംഗത്ത് ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ഗംഗാധരനെ ചടങ്ങിൽ സി.വി. ബാലചന്ദ്രൻ ത്രിവർണ്ണ ഷാൾ അണിയിച്ച് ആദരിച്ചു.


ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. ബാബു നാസർ, പി. മാധവദാസ്, പി. ബാലകൃഷ്ണൻ, കെ.പി.എം. ഷെരീഫ്, യു.ഡി.എഫ്. തൃത്താല നിയോജകമണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, കെ. ഷംസുദ്ദീൻ, സനോജ് കണ്ടലായിൽ, ഹുസൈൻ പുളിയഞ്ഞാലിൽ, സലീം കൂടല്ലൂർ, കെ.പി. സുധീഷ്, നാസർ കപ്പൂർ, അസീസ് ആമക്കാവ്, പി. അബൂബക്കർ, പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post