തൃത്താല: സമ്പൂർണ മാലിന്യമുക്ത തൃത്താല ലക്ഷ്യമിട്ട് നിർമലം – പുതുയുഗ ശുചിത്വ കേരളം
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ അധ്യക്ഷയായി.
പൊതു ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കൈയോട് കൈ എന്ന സന്ദേശവുമായി തൃത്താല സെന്ററിൽ മനുഷ്യച്ചങ്ങലയും തീർത്തു. ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, മുടവന്നൂർ അസ്പെയർ കോളേജ് എൻ.എസ്.എസ്. വിദ്യാർഥികൾ, ഹരിതസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തുതുടർന്ന് ശുചിത്വ പ്രതിജ്ഞയും എടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുജാത, വികസന സ്ഥിരംസമിതി അധ്യക്ഷൻ പത്തിൽ അലി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രിയ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി അമ്പിളി, അസിസ്റ്റന്റ് സെക്രട്ടറി അനിൽ, ജൂനിയർ സെക്രട്ടറി വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ അർജുൻ എന്നിവർ നേതൃത്വം നൽകി.


