കൊച്ചി: കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ ചൊവ്വാഴ്ച വിതരണം ചെയ്യും.പ്രിന്റ്, ദൃശ്യ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കെഎംപിയുവിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പുരസ്കാരങ്ങളാണ് എറണാകുളത്ത് വിതരണം ചെയ്യുന്നത്.പ്രിന്റ് മീഡിയ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ മാതൃഭൂമി കൂറ്റനാട് ലേഖകൻ സി. മൂസ പെരിങ്ങോട് , കണ്ണൂർ ജില്ലയിലെ മെട്രോ വാർത്ത ലേഖകൻ മടവൂർ അബ്ദുൾ ഖാദർ പുരസ്കാരം പങ്കിട്ടു. വിഷ്വൽ മീഡിയ വിഭാഗത്തിൽ കോഴിക്കോട്ടെ മോഹൻ ചീക്കിലോട്ടിനെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.കെഎംപിയു എറണാകുളം ജില്ലാ പ്രവർത്തക സംഗമത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.കെഎംപിയു സംസ്ഥാന, ജില്ലാ നേതാക്കളും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
കെഎംപിയു സംസ്ഥാന മാധ്യമ അവാർഡുകൾ നാളെ വിതരണം ചെയ്യും
byWELL NEWS
•
0


