ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം ; കുണ്ടന്നൂരില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു


 കുണ്ടന്നൂരില്‍ ഇന്നലെ വൈകിട്ടുണ്ടായ  ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. വെള്ളക്കുന്ന് ആശാരി വീട്ടില്‍ ചന്ദ്രന്റെ വീടിനാണ് ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിക്കുകയും വീട്ടിലുണ്ടായിരുന്ന ചന്ദ്രന്റെ ഭാര്യ രമണി (65), മകന്‍ രതീഷിന്റെ ഭാര്യ ഷാനി (32) എന്നിവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.വീട്ടിലെ മീറ്റര്‍ ബോക്‌സ്, സ്വിച്ച് ബോര്‍ഡ്, മെയിന്‍ സ്വിച്ച് എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഓടുമേഞ്ഞ മേല്‍ക്കൂരയ്ക്കും വീടിന്റെ ഭിത്തികള്‍ക്കും തറയ്ക്കും വിള്ളലുണ്ടായിട്ടുണ്ട്. ഇടിമിന്നല്‍ ഉണ്ടായ സമയത്ത് ചന്ദ്രന്‍, ഭാര്യ രമണി, മകന്‍ രതീഷ്, മരുമകള്‍ ഷാനി, പേരക്കുട്ടികളായ അനഘ (11), അനുശ്രീ (8) എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. വാര്‍ഡ് മെമ്പര്‍ പ്രബിത ബാലകൃഷ്ണന്‍ വീട് സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Post a Comment

Previous Post Next Post