വിസ്മയ കാഴ്ചകളുമായി മറൈന് മിറാക്കിള് എക്സ്പോ ഒക്ടോബര് 18 ഞായറാഴ്ച മുതല് കുന്നംകുളത്ത് തുടക്കമാകുമെന്ന് സംഘാടകര് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
ഞായറാഴിച്ചവൈകിട്ട് 6 മണിക്ക് ഏ.സി.മൊയ്തീന് എം.എല്.എ, എക്സ്പോയുടെ ഉദ്ഘാടനം നിര്വ്വഹിക്കും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്
ഉദ്ഘാടന വേളയില് പങ്കെടുക്കും.ചരിത്രത്തില് ആദ്യമായാണ് കുന്നംകുളത്ത് മറൈന് മിറാക്കിള് ആന്ഡ് ആര്ട്ടിഫിഷല് നയാഗ്ര വാട്ടര്ഫാള്സ് ഷോ കുട്ടികള്ക്കും മുതിര്ന്നവര്ക്കും ആസ്വദിക്കാവുന്ന രീതിയില് വിരുന്നെത്തുന്നത്. വിദേശ രാജ്യങ്ങളില് മാത്രം കണ്ടുവരുന്ന മനുഷ്യനിര്മ്മിത നായാഗ്ര വാട്ടര്ഫാള്സും ആഴക്കടലിലെ മത്സ്യകന്യകകളും ഉള്പ്പെടുന്ന പ്രദര്ശനം ആദ്യമായാണ് കുന്നംകുളത്ത് നടക്കുന്നത്.ഗ്ലാസ് തുരങ്കം ഗ്ലാസ് അക്വോറിയം. ആഴക്കടലിലൂടെയുള്ള ഫിലിപ്പീന്സ് സുന്ദരിമാരുടെ വിസ്മയ പ്രകടനങ്ങള്,സമുദ്രത്തിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന അത്യപൂര്വ്വ അനുഭവം തരുന്ന ലോകത്തിലെ തന്നെ 20000 ലധികം വ്യത്യസ്തയിനം മത്സ്യങ്ങള് എന്നിവയാണ് എക്സ്പോയുടെ പ്രധാന ആകര്ഷണം വിവിധതരത്തിലുള്ള ഹൈടെക് അമ്യൂസ്മെന്റ് പാര്ക്ക്.കണ്സ്യൂമര്.സ്റ്റാളുകള് ഫുഡ് കോര്ട്ടുകള്. ട്രേഡ് ഫെയര്,മുതിര്ന്നവര്ക്കും കുട്ടികള്ക്കും ഉല്ലസിക്കാവുന്ന റൈഡുകള്,സ്റ്റേജ് ഷോകള് എന്നിവയെല്ലാം എക്സപോയില് സജ്ജമാണെന്നും മറൈന് മിറാക്കിള് എക്സ്പോ മാനേജര്മാരായ കെ ഗോപിദാസന് ടി . മനോജ്, കോര്ഡിനേറ്റര് ഷാജി നവരംഗ് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.


