‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ‘കൈയ്യോട് കൈ’ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. മാലിന്യസംസ്കരണ ശീലങ്ങളും ശുചിത്വബോധവും കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൽ മജീദ് കഴുങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സുമതി വി., പഞ്ചായത്ത് അംഗം ചന്ദ്രബോസ്, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ റിയാസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശുചിത്വ ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ക്വിസ് മത്സരത്തിലെ വിജയികൾക്ക് പഞ്ചായത്ത് തലത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.


