കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ കൊടിയേറ്റം ഞായറാഴ്ച


 മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന്റെ കൊടിയേറ്റം  ഞായറാഴ്ച രാവിലെ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ വിശുദ്ധ കുര്‍ബാനക്കു ശേഷം  ഇടവക വികാരി ഫാ. അഫ്രേം അന്തിക്കാട്  പെരുന്നാള്‍ കൊടിയേറ്റം നിര്‍വ്വഹിക്കും. ഒക്ടോബര്‍ 24, 25 തിയ്യതികളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. 24-ാംതിയ്യതി വൈകിട്ട് 5 മണിക്ക് യൂത്ത് ലീഗ്, സണ്‍ഡേസ്‌കൂള്‍, വനിതാ സമാജം എന്നിവയുടെ സംയുക്തമായ വിളംബര ഘോഷയാത്രയും  വൈകിട്ട് 7 മണിക്ക് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വതത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും കൈ മുത്തും ഉണ്ടായിരിക്കും.9 മണിക്ക് ബാന്റ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കേരളത്തിലെ പേര് കേട്ട ഗജവീരന്മാര്‍ അണിനിരക്കുന്ന വിവിധ ദേശക്കാരുടെ പെരുന്നാള്‍ എഴുന്നെള്ളിപ്പ് ആരംഭിക്കും. 25-ാം തിയ്യതി രാവിലെ 8 മണിക്ക് സഭാ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും ഉച്ചയ്ക്ക് 12 മണിക്ക് വിവിധ ദേശക്കാരുടെ പെരുന്നാള്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച 4 മണിക്ക് പള്ളിയില്‍ എത്തി ചേരുന്നതും ഗജവീരന്മാര്‍ പള്ളിയങ്കണത്തില്‍ അണിനിരക്കുന്നതായിരിക്കും തുടര്‍ന്ന് 5 മണിക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും പൊതുസദ്യയും ഉണ്ടായിരിക്കും.പെരുന്നാള്‍ കൊടിയേറ്റത്തിന് ഇടവക വികാരി ഫാദര്‍ : അഫ്രേം അന്തിക്കാട് , ഇടവക സെക്രട്ടറി സി.പി ഡേവിഡ്, ട്രഷറര്‍ പി.സി സൈമണ്‍, കമ്മിറ്റി അംഗം കെ സി ഷൈന്‍ മീഡിയ കണ്‍വീനര്‍ ബെന്നി ചെറുവത്തൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post