ഐ എം എ കുന്നംകുളം പുതിയ ഭാരവാഹികൾ ചുമതലയേറ്റു


 കുന്നംകുളം ഐ എം  എ യുടെ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പ്രസിഡന്റ്‌ ഡോ. താജ് പോൾ പനക്കലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഡോ. വിൻസെന്റ് അക്കര - പ്രസിഡൻ്റ്.  ഡോ. ടി അജിത് - സെക്രട്ടറി, ഡോ. ലൈജു വിജയൻ - ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികളായി ചുമതലയേറ്റത്.

ഐ എം എ സംസ്ഥാന നിയുക്ത പ്രസിഡന്റ്‌ ഡോ. ഗോപികുമാർ പി. മുഖ്യാതിഥിയായിരുന്നു..   ഡോ. ചെറിയാൻ ജോസഫ് സത്യവാചകം ചൊല്ലി കൊടുത്തു.. ഐ എം എ  മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ദേവദാസ് , ഐ എം എ തൃശൂർ ജില്ലാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജിജു കണ്ടാണശ്ശേരി, കൺവീനർ ഡോ. ജോസഫ് ജോർജ്, മുൻ പ്രസിഡന്റ്‌ ഡോ. ഷമീർ സുലൈമാൻ, ഡോ.കോശി ജോർജ്,  ഐ എം എ വനിത ഘടകം ചെയർപേഴ്സൺ ഡോ. വനജ വേണുഗോപാൽ, ഡോ.ധന്യ ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Post a Comment

Previous Post Next Post