കുന്നംകുളം: 400 മീറ്റർ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി കുന്നംകുളത്തിന്റെ താരങ്ങൾ മിന്നും പ്രകടനം കാഴ്ചവച്ചു.
എ.സി. മൊയ്തീൻ മന്ത്രിയായിരിക്കെ സ്ഥാപിച്ച കുന്നംകുളം സ്പോർട്സ് ഡിവിഷനിലെ ടി. അഭിരാം സ്വർണം നേടി. ഇതേ വിഭാഗത്തിൽ ഫെബിൻ ജോസഫ് ജോജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുന്നംകുളം വി.എച്ച്.എസ്.സിയിലെ ആരോൺ ജെറിൻ മൂന്നാം സ്ഥാനവും നേടി.
കുന്നംകുളത്തിന്റെ കായികമികവിന് ഒരേ ഇനത്തിൽ തന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കിയത് അഭിമാനനേട്ടമായി.


