പാറന്നൂരില് നിയന്ത്രണം വിട്ട ബൈക്ക് കാറില് ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് ബൈക്ക് യാത്രികരായ യുവാക്കള്ക്ക് പരിക്ക്. പാറന്നൂര് ബസ്സ് സ്റ്റോപ്പിന് സമീപം ശനിയാഴ്ച്ച രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്.ബൈക്ക് യാത്രികരായ തൊഴിയൂര് സ്വദേശി വടക്കുംപാട്ട് വീട്ടില് ഹരിദാസിന്റെ മകന് ഗൗതംകൃഷ്ണ(20), കാവീട് സ്വദേശി പൊന്നശ്ശേരി വീട്ടില് പ്രേമന്റെ മകന് പ്രണവ്(20) എന്നിവര്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവര്ത്തകര് അമല ആശുപത്രിയില് പ്രവേശിപ്പിച്ചു.