എടപ്പാൾ : എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഗിരീഷ് എടപ്പാളിന്റെ രണ്ടാമത്തെ കഥാസമാഹാരം ‘ചിരിക്കാൻ മറന്നവർ’ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ പുസ്തകം ഏറ്റുവാങ്ങി. കഥകൾ വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കുമെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
കഥാകൃത്ത് രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. സുമേഷ് നിഹാരിക പുസ്തകം പരിചയപ്പെടുത്തി. സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലായിരുന്നു ചടങ്ങ്. സാഹിത്യ പബ്ലിക്കേഷൻസാണ് പ്രസാധകർ.


