ആനക്കര :വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ സമ്മേളനത്തിന് കുമ്പിടിയിൽ തുടക്കമായി. സംഘാടക സമിതി ചെയർമാൻ വിജയൻ സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡന്റ് എ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരിയും ഷൊർണൂർ എംഎൽഎയുമായ പി. മമ്മിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി കെ.പി. സിദ്ദിഖ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രേവതി വേണു വരവ്–ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. അനന്തൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമ്മേളനത്തിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.


