മംഗലത്തേരി അനുസ്മരണവും പുരസ്കാര വിതരണവും നടത്തി


 കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലത്തേരി നാരായണൻ നമ്പൂതിരി അനുസ്മരണവും ഡോക്യുമെന്ററി–ഷോർട്ട് ഫിലിം മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും പുരസ്കാര വിതരണവും നടത്തി. 


എഴുത്തുകാരനും പ്രഭാഷകനുമായ കെ.സി. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. 


നവംബറിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.


മത്സരത്തിൽ ഷിഹാബ് ഓങ്ങല്ലൂരിന്റെ റിക്കാർഡ് ഡാൻസ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു


ശ്രുതിൽ മാത്യുവിന്റെ ഉറ രണ്ടാം സ്ഥാനവും ഹരിനാരായണന്റെ ഏലിയൻ ബൃഹസ്പതി മൂന്നാം സ്ഥാനവും നേടി. 


സുനിൽ ചൂണ്ടലിന്റെ രണ്ടാം വരവ്, അരുൺ എൻ. ശിവന്റെ  ഡീ കോഡ്എന്നീ ചിത്രങ്ങൾക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.


രാംദാസ് കടവല്ലൂർ ചെയർമാനും മുഹമ്മദ് കുട്ടി, നിഖിൽ പ്രഭ, ജയൻ പകരാവൂർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.


ചടങ്ങിൻ  പി. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.


 രാംദാസ് കടവല്ലൂർ, മുഹമ്മദ് കുട്ടി, നിഖിൽ പ്രഭ, ജയൻ പകരാവൂർ, വാസുദേവൻ അടാട്ട്, ഡോ. ഇ.എം. സൂരജ്, സജിത്ത് എം.എൻ. എന്നിവർ സംസാരിച്ചു. 


വി. മോഹനകൃഷ്ണൻ സ്വാഗതവും പന്താവൂർ ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post