കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിലിടിച്ച് ഇടിച്ച് അപകടം.


 പാറന്നൂരിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിലിടിച്ച് ഇടിച്ച് അപകടം.

 കാർയാത്രികരായ മൂന്ന് പേർക്ക് പരിക്ക്.

കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശി കരുമത്തിൽ വീട്ടിൽ ശിവൻ്റെ മകൻ റഷാന്ത്‌(35), ഗുരുവായൂർ കോട്ടപ്പടി സ്വദേശി പൊലിയത്തു വീട്ടിൽ ജയൻ്റെ മകൻ ജിഷ്ണു(29), തളിക്കുളം എടശേരി സ്വദേശി പൊയ്യാറ വീട്ടിൽ സുരേഷിൻ്റെ മകൻ സിജിൻ(36) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴിച്ച ഉച്ചയ്ക്ക്

1:40 ഓടെയാണ് അപകടം നടന്നത്.

പാറന്നൂർ നോവ ടൈൽസിനു സമീപം  നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു

 അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു പരിക്കേറ്റവരെ കേച്ചേരി ആക്ടസ് പ്രവർത്തകർ

കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post