എടപ്പാൾ ശുകപുരത്ത് ക്വാർട്ടേഴ്സുകളിലേക്ക് ഡീസൽ ബോംബേറ്,പ്രതി പിടിയിൽ


 എടപ്പാൾ ശുകപുരത്തെ രണ്ട് വാടക ക്വാര്‍ട്ടേഴ്സുകളിലേക്ക് ഡീസൽ ബോംബ് എറിഞ്ഞ പ്രതി പിടിയിൽ.

വട്ടംകുളം സ്വദേശിയും ബോംബേറ് നടന്ന ക്വാര്‍ട്ടേഴ്സുകളുടെ തൊട്ടടുത്തെ താമസക്കാരനുമായ നിഖിലാണ് (26) പിടിയിലായത്.

ഒക്ടോബര്‍ 18 ന് രാത്രിയിലാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തുള്ള വില്ലയിലെ രണ്ട് ക്വാര്‍ട്ടേഴ്സുകളിലേക്ക് നിഖിൽ ഡീസൽ ബോംബ് എറിഞ്ഞത്. തുടർന്ന് ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ നിഖിലാണ് ബോംബ് എറിഞ്ഞതെന്ന് വ്യക്തമായെങ്കിലും സംഭവശേഷം നിഖിൽ നാട്ടിൽ നിന്ന് മുങ്ങിയിരുന്നു .

പിന്നീട് ഇന്നലെ രാവിലെയാണ് വട്ടംകുളത്ത് വെച്ച് നിഖിൽ പോലീസിന്റെ പിടിയിൽ ആകുന്നത് .തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി .വാടക ക്വാര്‍ട്ടേഴ്സിലുള്ള കുടുംബങ്ങളുമായുള്ള തർക്കമാണ് ബോംബേറിന് പിന്നിലെന്ന് നിഖിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ചങ്ങരംകുളം എസ്ഐ ജിതിൻ വാസിൻ്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘമാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post