കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കൂട്ടി. മൂന്ന് ശതമാനം വര്‍ധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
1.19 കോടിയിൽ അധികം ആളുകള്‍ക്ക് നേട്ടമാകുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ദീപാവലി സമ്മാനാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ ഇതിന്റെ നേട്ടം ലഭിക്കും. വര്‍ഷത്തില്‍ രണ്ട് തവണയാണ് ജീവനക്കാരുടെ ഡിഎ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുക. ഇതോടെ മൊത്തം ക്ഷാമബത്ത 63 ശതമാനമായി ഉയര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ദീപാവലിക്ക് മുന്നോടിയായി ഡിഎ വര്‍ധനവിന് അംഗീകാരം നല്‍കിയത്.


