മുൻ ജനപ്രതിനിധിയും അധ്യാപകനുമായിരുന്ന സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് അയിരൂർ ബ്ലോക്ക് ഡിവിഷനിലും സമീപപ്രദേശങ്ങളിലും വിവിധ ക്ഷേമപദ്ധതികൾക്ക് തുടക്കമായി. ഭവനം, ചികിത്സ, വിദ്യാഭ്യാസം, ക്ഷേമപെൻഷൻ സഹായം, റിലീഫ് സെൽ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം പി.പി. സുനീർ എം.പി. നിർവഹിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അയിരൂർ ഡിവിഷൻ അംഗം എ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. മമ്മിക്കുട്ടി മാസ്റ്ററുടെ പത്നി ഹഫ്സ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീന സുന്ദരൻ, ഷാജിറ മാമൻ, റിസ്‌വാന ഷഹീർ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, കോടത്തൂർ മൊയ്തുണ്ണി മാസ്റ്റർ, അബ്ദു മാസ്റ്റർ, ലീന ടീച്ചർ, പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി മണികണ്ഠൻ എന്നിവർ സംസാരിച്ചു.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്ക് കോട്ടുൾപ്പെടെയുള്ള പൂർണ യൂണിഫോം ഡിവിഷന്റെ ഉപഹാരമായി വിതരണം ചെയ്തു. ഡിവിഷന്റെ ഭവനനിർമാണ പദ്ധതിയായ ‘ഭദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾക്കുള്ള വാതിലുകൾ വിതരണം ചെയ്യുന്നതിനും തുടക്കമായി.
ഡോ. കെ.എം. ഹിലാൽ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. എം. റസാഖ് നന്ദി പറഞ്ഞു.


