ചങ്ങരംകുളം: പെരുമുക്കിൽ നിർമിക്കുന്ന 33 കെ.വി. സബ്സ്റ്റേഷന്റെ വെള്ളിയാഴ്ച നടന്ന തറക്കല്ലിടൽ ചടങ്ങ് സി.പി.ഐ.എം. ബഹിഷ്കരിച്ചു. പദ്ധതി കൊണ്ടുവരാൻ മുൻകൈയെടുത്ത മുൻ എം.എൽ.എ. പി. നന്ദകുമാറിനെ അവഗണിച്ചെന്നാരോപിച്ചാണ് ബഹിഷ്കരണം.
12.8 കോടി രൂപ അടങ്കലുള്ള പദ്ധതിയുടെ നടപടിക്രമങ്ങൾ മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയതാണെന്ന് പാർട്ടി വ്യക്തമാക്കി. ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉൾപ്പെടുത്താമെന്ന് അറിയിച്ചിരുന്ന പി. നന്ദകുമാറിനെ പിന്നീട് ആശംസാപ്രസംഗകരുടെ പട്ടികയിൽ മാത്രം ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമെന്നും സി.പി.ഐ.എം. പ്രസ്താവനയിൽ പറഞ്ഞു.



