എളവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജകൾ

കൂറ്റനാട്: എളവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചുള്ള പൂജകൾക്ക് ഇന്ന് തുടക്കമാവും. മേൽശാന്തി ഗോവിന്ദ ഭട്ടിന്റെ മുഖ്യകാർമികത്വത്തിൽ ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പുസ്തകങ്ങൾ പൂജയ്ക്ക് വെക്കും.

19, 20 തീയതികളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തൃകാലപൂജകൾ നടക്കും. 21ന് ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ ഏഴിന് പൂജവെച്ച പുസ്തകങ്ങൾ എടുക്കും. തുടർന്ന് വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തൽ, വാഹനപൂജ എന്നിവ നടക്കും.

ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Post a Comment

Previous Post Next Post