വ്യാപാരി വ്യവസായി സമിതി കൂറ്റനാട് യൂണിറ്റ് സമ്മേളനം നാളെ

കൂറ്റനാട്: കേരള വ്യാപാരി വ്യവസായി സമിതി കൂറ്റനാട് യൂണിറ്റ് സമ്മേളനവും വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള വ്യാപാരി സുരക്ഷാ പദ്ധതി ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും.രാവിലെ 10.30ന് കൂറ്റനാട് ഡി.കെ. സോഷ്യൽ ഹാളിൽ സമിതി സംസ്ഥാന കമ്മിറ്റി അംഗം വി. മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 10 ലക്ഷം രൂപയുടെ വ്യാപാരി സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് എ.വി. മുഹമ്മദ് നിർവഹിക്കും.യൂണിറ്റ് പ്രസിഡന്റ് ടി.കെ. വിജയൻ, സെക്രട്ടറി കെ.പി. സിദ്ധിക്ക്, ട്രഷറർ ശശിധരൻ എന്നിവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post