പട്ടാമ്പി: മണ്ഡലം മുജാഹിദ് കുടുംബ സംഗമം പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു. കെ.എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. സ്ത്രീത്വത്തെ ആദരിക്കുകയും സ്ത്രീസുരക്ഷയ്ക്കായി നിരവധി നിയമങ്ങൾ നടപ്പാക്കുകയും ചെയ്ത മതമാണ് ഇസ്‌ലാമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബഭദ്രത തകർക്കുന്ന പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെ. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ടി. മിന്ന, എം. മുസ്തഫ, ഡോ. ഹബീബ് റഹ്മാൻ, ഡോ. മുഹമ്മദ് ഷാ, കുഞ്ഞുമുഹമ്മദ്, ഷറഫുദ്ദീൻ, ഒ.പി. റഹീം, ഇ. മുഹമ്മദ്, എം.ടി. ഹംസ, ഈസ മദനി, ഇ. മബ്റൂക്, നാഫിൽ, ഫാത്തിമ എന്നിവർ സംസാരിച്ചു.
സന്തുഷ്ട കുടുംബംഎന്ന വിഷയത്തിൽ അബ്ദുസത്താർ കൂളിമാടും, സ്ത്രീ ഇസ്‌ലാമിൽ എന്ന വിഷയത്തിൽ ഡോ. ഫർഹാനൗഷാദും, പാഴായിപ്പോകുന്ന യുവത്വം എന്ന വിഷയത്തിൽ ജംഷീർ ഫാറൂഖിയും, ആദർശ വിശുദ്ധി എന്ന വിഷയത്തിൽ എ.കെ. ഹദിയത്തുള്ള സലഫിയും ക്ലാസെടുത്തു.


