ഗുരുവായൂർ എ.സി.പി.സുരേന്ദ്രൻ മാങ്ങാടിന് ലഹരിവിരുദ്ധ ബോധവത്കരണ ബ്രോഷർ കൈമാറി

ഗുരുവായൂർ: കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന “വിട പറയാം ലഹരിയോട്, കാത്തുസൂക്ഷിക്കാം നമ്മെത്തന്നെ” എന്ന ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഗുരുവായൂർ എ.സി.പി.സുരേന്ദ്രൻ മാങ്ങാടിന് കൈമാറി.

ഗുരുവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ.ജി.ജയപ്രദീപ്, കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.ഷാജി തോമസ്, കുന്നംകുളം ഏരിയ സെക്രട്ടറി അഷ്റഫ് ആൽത്തറ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്വിസ് മത്സരം, ഓർമ്മമരം നടൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളും സംഘം സംഘടിപ്പിച്ചുവരുന്നു. ജൂൺ 26-ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ആരംഭിച്ച പദ്ധതിയുടെ സമാപനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കും.

ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും യുവതലമുറയെ ലഹരിയുടെ കെണിയിൽനിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ സംഘം നടപ്പിലാക്കുന്നത്.

Post a Comment

Previous Post Next Post