ചാവക്കാട് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ


 ചാവക്കാട് പാലയൂരിൽ പൊതുസ്ഥലത്ത് വെച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവത്ര കണ്ണംകര വീട്ടിൽ നൗഷാദിനെയാണ് (40) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പാലയൂർ ദോബി പടിക്ക് സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ പ്രതി കാൽനടയായി പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചത്.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.പി.ഒമാരായ റോബർട്ട്, അജിത് ലാൽ, അരുൺ ടി. എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുതു

Post a Comment

Previous Post Next Post