കൽപ്പാത്തി രഥോത്സവം ജില്ലാതല യോഗം നടന്നു


 പാലക്കാട്: നവംബർ 7 മുതൽ 17 വരെ നടക്കുന്ന കല്പാത്തി രഥോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.

ജില്ലാ കലക്ടർ കെ സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്രസമിതികളെ പ്രതിനിധീകരിച്ച് കെ എസ് കൃഷ്ണ, വി കെ സുജിത് കുമാർ വർമ്മ, സി എസ് മഹേഷ് കൃഷ്ണൻ, സി വി മുരളി രാമനാഥൻ, കെ ജി ശിവരാമൻ, ടി വി ഗണപതി, കെ ആർ സുരേഷ്, വി കെ പ്രശോഭ് വർമ്മ, കെ ജി കൃഷ്ണൻ, കെ അജിത് കുമാർ എന്നിവർ പങ്കെടുത്തു.

മുനിസിപ്പൽ കൗൺസിലർമാർ, വിവിധ സർക്കാർ - തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഈ വർഷത്തെ രഥോത്സവത്തിന് ആവശ്യമായ ക്രമീകരണങ്ങൾ അഭ്യർത്ഥിച്ച് സംയുക്ത ക്ഷേത്ര സമിതിയ്ക്ക് വേണ്ടി കെ എസ് കൃഷ്ണ യോഗത്തിൽ സംസാരിച്ചു.

ദർശന സൗകര്യം ലളിതമാകും വിധം രഥോത്സവസമയത്തെ തിരക്ക്, വഴിയോര കച്ചവടം കർശനമായി നിയന്ത്രിക്കുക, ഗതാഗതം സുഗമമാക്കുവാനുമുള്ള ക്രമീകരണങ്ങൾ നടപ്പാക്കുക, അഗ്രഹാര പൈതൃകങ്ങൾക്ക് ഭംഗങ്ങൾ വരാതിരിക്കുവാനും ക്ഷേത്രാചാരമര്യാദകൾ പാലിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുക, വയോജനങ്ങൾ, സ്ത്രീകളും കുട്ടികളുമടക്കമുള്ള സന്ദർശകർക്ക് വേണ്ട സുരക്ഷാ- ശുശ്രൂഷ സംവിധാനങ്ങൾ ഒരുക്കുക, രഥവീഥികൾ മുഴുവനായും ബിഎംബി സി റോഡുകളാക്കി മാറ്റുക, ഗ്രാമവീഥികളും അനുബന്ധ അപ്രോച്ച് റോഡുകളും കുഴികളില്ലാത്തവിധം കൂടുതൽ സഞ്ചാരയോഗ്യമാക്കുക, ഗ്രാമ നിവാസികളുടേയും ഉത്സവത്തിനെത്തുന്ന ജനങ്ങളുടേയും ആരോഗ്യ സംരക്ഷണത്തിന്നായുള്ള ക്രമീകരണങ്ങളും ശുചിത്വപാലന - ശുചീകരണ സംവിധാനങ്ങളും ബയോ ടോയിലറ്റുകളും ഒരുക്കുക, പരിസര-ശബ്ദമലിനീകരണങ്ങൾ ഒഴിവാക്കുക, ഉത്സവ ദിനങ്ങളിൽ തടസ്സമില്ലാത്ത വൈദ്യുതി, കുടിവെള്ള ലഭ്യത ഉറപ്പാക്കുക, പൊതു പൈപ്പുകൾ പ്രവർത്തനക്ഷമമാക്കുക, വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുക, വൈദ്യുതി, ഫോൺ, ചാനൽ ടെലിവിഷൻ കേബിളുകൾ മുതലായവ ഉത്സവ എഴുന്നെള്ളെത്തുകൾക്കും രഥപ്രയാണങ്ങൾക്കും പദയാത്രികൾക്കും തടസ്സം വരാത്ത വിധവും ദൃശ്യഭംഗിക്ക് ഭംഗം വരാത്ത രീതിയിലും ക്രമീകരിക്കുക, ഗ്രാമങ്ങളിൽ പാൽ പഴം, പച്ചക്കറി വിൽപന തടസ്സം വരാതെ നോക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ക്ഷേത്രസമിതികൾ അവതരിപ്പിച്ചത്.

Post a Comment

Previous Post Next Post