മൂക്കുതല ക്ഷേത്രത്തിലെ പ്രസാദഊട്ടിൽ ഭക്തജനങ്ങളുടെ വൻ പങ്കാളിത്തം


 മൂക്കുതല: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പ്രസാദഊട്ടിൽ പ്രതിദിനം 600ഓളം ഭക്തർ പങ്കെടുക്കുന്നു. 


രാവിലെ 11.30ന് ആരംഭിക്കുന്ന അന്നദാനം ഉച്ചയ്ക്ക് 1.30 വരെ തുടരും. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിൽ രണ്ടായിരത്തിലധികം പേർക്ക് അന്നദാനം നൽകും. സംഗീത-നൃത്ത പരിപാടികൾക്കൊപ്പം അന്നദാനത്തിനും പ്രാധാന്യം നൽകുന്നതായി ദേവസ്വം ബോർഡ് ചെയർമാൻ കെ.പി. വത്സലൻ പറഞ്ഞു. 


കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ഭക്തജനങ്ങളും അന്നദാനത്തിനായി സഹകരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post