കപ്പൂർ : ദേശീയ തലസൈനിക ക്യാമ്പിലും സംസ്ഥാന സ്കൂൾ കായികമേളയിലും മികവ് തെളിയിച്ച പ്രതിഭകളെ കൊഴിക്കര മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. 2026ൽ ഡൽഹിയിൽ നടന്ന ദേശീയ തലസൈനിക ക്യാമ്പിലെ (TSC) ഒബ്സ്റ്റക്കിൾ ട്രെയിനിങ് (OT) വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച UO ഫവാസ് കൊഴിക്കര, സംസ്ഥാന സ്കൂൾ കായികമേളയിലെ സബ്ജൂനിയർ ഗേൾസ് ഖൊ-ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പാലക്കാട് ജില്ലാ ടീമിലെ അംഗം ആരാധ്യ എന്നിവരെയാണ് ആദരിച്ചത്.
KPCC നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനോജ് കണ്ടലായിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റഷീദ് കൊഴിക്കര, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ഫാത്തിമ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ജസീർ മുണ്ട്റോട്ട് തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി വി.കെ. സഹീർ സ്വാഗതവും ട്രഷറർ കെ.വി. അഹമ്മദുണ്ണി നന്ദിയും പറഞ്ഞു.


