തൃശൂർ ജില്ലാ പ്രവർത്തക സംഗമം നാളെ


തൃശൂർ ജില്ലാ പ്രവർത്തക സംഗമം ഒക്ടോബർ 25ന് ഞായറാഴ്ച്ച നടക്കും.രാവിലെ 10.30 ന്തൃശൂർ മോത്തിമഹൽ ഹോട്ടലിൽ (എം ജി റോഡ് കോട്ടപ്പുറം) നടക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും മാതൃഭൂമി ചാനൽ എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്ന എം പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

തൃശൂർ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റർ ഡേവിസ് കണ്ണനാക്കൽ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും. കാരുണ്യ പ്രവർത്തനത്തിൽ സൗജന്യമായി 71 തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല സെക്രട്ടറി ബിജു എടക്കളത്തൂരിനെ സംഗമത്തിൽ ആദരിക്കും. പുതിയ മെമ്പർമാർക്ക് ഉള്ള ഐഡി കാർഡ് വിതരണവും നടക്കും.

Post a Comment

Previous Post Next Post