തിപ്പലശ്ശേരിയില്‍ മാലിന്യ നിക്ഷേപം വ്യാപകം; ആരോഗ്യവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കി നാട്ടുകാര്‍


 കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്  തിപ്പലശ്ശേരി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഹോട്ടല്‍, സെപ്റ്റിക്ക് മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.അങ്കണവാടിക്ക് സമീപമാണ് മാലിന്യങ്ങള്‍ തള്ളുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി. മാഹിന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ലാണ് ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഉള്‍പ്പടെയുള്ള മാലിന്യങ്ങളും സെപ്റ്റിക്ക് ടാങ്ക് മാലിന്യവും തള്ളുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. രൂക്ഷമായ ദുര്‍ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മാലിന്യം തള്ളുന്ന പറമ്പിന് ഏകദേശം നൂറ് മീറ്റര്‍ മാത്രം അകലെയാണ് കൊച്ചു കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് രക്ഷിതാക്കളും പ്രദേശവാസികളും പറയുന്നു.

Post a Comment

Previous Post Next Post