കൂറ്റനാട്:വെള്ളിയാഴ്ച വൈകിട്ട് അഞ്ചരക്ക് കോതച്ചിറയിൽ ഇന്ന് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പാടത്ത് കെട്ടിയിട്ടിരുന്ന പശു ചത്തു. വടക്കേ കോതച്ചിറയിലെ ക്ഷീര കർഷകൻ പുഞ്ചയിൽ വാസുവിന്റെ പശുവാണ് ചത്തത്. വെള്ളിയാഴ്ചഉച്ചയ്ക്ക് മൂന്നരയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് അപകടം.മഴ തോർന്നതിന് ശേഷം തീറ്റയ്ക്കായി പാടത്ത് വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് മിന്നലേറ്റ പശു പാടത്ത് വീണ് കിടക്കുന്നത് കണ്ടത്.ക്ഷീര കർഷകനായ വാസുവിൻ്റെ കുടുംബം പശുക്കളെ വളർത്തി ഉപജീവനം നടത്തുന്നവരാണ് . സംഭവത്തിൽ നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മോഹൻദാസ് സ്ഥലം സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി പറ്റാവുന്ന സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് വൈസ് പ്രസിഡൻ്റ് അറിയിച്ചു.കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.