കുന്നംകുളം വടുതലയിൽ വീട്ടിൽ കവർച്ച


 കുന്നംകുളം വടുതലയിൽ വീട്ടിൽ കവർച്ച. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എരവത്തയിൽ വീട്ടിൽ അബൂബക്കറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാർ ബന്ധുവീട്ടിലേക്ക് വിരുന്നുപോയത്. ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തകർത്ത നിലയിലും വീടിനകത്തെ വസ്ത്രങ്ങൾ ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. വാർഡ് കൗൺസിലർ എൻ.എ. ഷനോഫ് കുന്നംകുളം പോലീസിൽ വിവരമറിയിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Post a Comment

Previous Post Next Post