ഗാന്ധി ജയന്തി: അസ്സബാഹ് കോളേജിൽ ‘കൈയ്യോട്കൈ‘ശുചീകരണ ക്യാമ്പയിൻ


 വളയംകുളം: ഗാന്ധി ജയന്തിയുടെ ഭാഗമായി അസ്സബാഹ് ആർട്സ് & സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 240-ന്റെ ആഭിമുഖ്യത്തിൽ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛതാ ഹി സേവ 2026’ ക്യാമ്പയിന്റെയും കേരള സർക്കാരിന്റെ ‘കൈയ്യോട്കൈ’ പദ്ധതിയുടെയും ഭാഗമായാണ് പരിപാടി നടത്തിയത്.


സ്റ്റേറ്റ് ഹൈവേയുടെ റോഡ് സൈഡിൽ വച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബൈജു എം. കെ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ഇരുന്നൂറോളം വിദ്യാർത്ഥികൾ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു. ഗാന്ധിജിയുടെ ശുചിത്വദർശനത്തെ മുൻനിർത്തിയായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post