പി.കെ. അബ്ദുൽ ഖാദർ, ടി.എ. കരീം അനുസ്മരണം നടത്തി


 ആനക്കര :കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളായിരുന്ന പി.കെ. അബ്ദുൽ ഖാദർ, ടി.എ. കരീമിന്റെയും നാലാം അനുസ്മരണ സമ്മേളനം കൂട്ടക്കടവിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡന്റും തൃത്താല എം.എൽ.എയുമായ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി പി.എം. അസീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം സി.വി. ബാലചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.


പി.കെ. അബ്ദുൽ ഖാദർ സ്മാരക കർഷക പുരസ്കാരം മുതിർന്ന കർഷകൻ കല്ലിങ്ങൽ സെയ്തലവിക്ക് സമ്മാനിച്ചു. സാംസ്കാരിക പ്രവർത്തകൻ വേണു ഞാങ്ങാട്ടിരി, ഗായിക രാധിക അശോക്, സി.കെ. സൈനുദ്ദീൻ, സ്കൂൾ പാർലമെന്റ് ഭാരവാഹികൾ എന്നിവരെ ആദരിച്ചു. ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആടുവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ നിർവഹിച്ചു.

Post a Comment

Previous Post Next Post