എടപ്പാൾ : ചിത്രകാരനും കവിയുമായ മുരളി വിരുത്തറയിലിന്റെ പുതിയ പുസ്തകം ‘മീനാക്ഷി മറ്റൊരു നദിയാണ്’ പ്രകാശനം ചെയ്തു. എടപ്പാൾ വള്ളത്തോൾ സഭാ മണ്ഡപത്തിൽ നടന്ന ചടങ്ങ് പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. കവി പി.പി. രാമചന്ദ്രൻ പുസ്തകപ്രകാശനം നിർവഹിച്ചു. മാർട്ടിൻ ഊരാളിയും അവിനാശും പുസ്തകം ഏറ്റുവാങ്ങി.
ഹരിയാനന്ദകുമാർ സ്വാഗതം പറഞ്ഞു. വിജയൻ കോതമ്പത്ത് അധ്യക്ഷത വഹിച്ചു. എസ്. ജോസഫ്, പി. രാമൻ, ടി.വി. ശൂലപാണി, രാമകൃഷ്ണൻ കുമരനെല്ലൂർ, ഇ. ജയകൃഷ്ണൻ, ബിജു നായരങ്ങാടി, വി.വി. രാമകൃഷ്ണൻ, സതീഷ് സൂര്യൻ എന്നിവർ സംസാരിച്ചു. പട്ടണം ഷാ, ശ്രീജിത്ത് അരിയല്ലൂർ, ഷാനവാസ് ബാവക്കുട്ടി, നന്ദൻ, നസീർ കടിക്കാട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


