ഐഎൻടിയുസി തൃത്താല മണ്ഡലം സമ്മേളനം നടത്തി


 തൃത്താല:ഭാരതപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സർക്കാർ അനുമതിയോടെ മണൽ വാരുന്നത് മുൻ കാലങ്ങളിൽ ഈ രംഗത്ത് തൊഴിലെടുത്തിരുന്ന അംഗീകൃത തൊഴിലാളികളെ കൊണ്ട് ചെയ്യിപ്പിക്കണമെന്ന് ഐഎൻടിയുസി തൃത്താല മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനo ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അലി പൂവ്വത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുള്ളക്കുട്ടിമുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി.മുഹമ്മദാലി,പി.ബാലൻ,ടി.പി.മണികണ്ഠൻ,പി.എം.മോഹൻദാസ്,എം.മണികണ്ഠൻ,വി.പി.അഷ്റഫ്,ഇ.രാജേഷ്,ഇ.റാണി,പ്രിയ പ്രമോദ്, പ്രദീപ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post