പെരുമ്പടപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം നടത്തി


 എരമംഗലം : പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് 1.43 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ശിലാസ്ഥാപനം നിർവഹിച്ചു.


പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post