കാട്ടകാമ്പാൽ: യുവതി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി നിഷാന്ത് (24) അറസ്റ്റിലായി.യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി പോലീസിൽ വിവരം അറിയിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ സ്റ്റേഷനിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
യുവതി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തി; കാട്ടകാമ്പാൽ സ്വദേശി അറസ്റ്റിൽ
byWELL NEWS
•
0


