നാല് പതിറ്റാണ്ടിന്റെ ഓർമപ്പൂക്കളുമായി പഴയ അറബിക് കൂട്ടുകാർ വീണ്ടും ഒത്തുചേർന്നു


 പട്ടാമ്പി: .പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റം ഓർമകളുടെ സംഗമവേദിയായി.

1978–83 കാലയളവിലെ അറബിക് ബാച്ചിലെ വിദ്യാർഥികളാണ് 43 വർഷത്തെ ഓർമകൾ പങ്കുവെക്കാൻ പഴയ വിദ്യാലയത്തിൽ ഒത്തുകൂടിയത്. പഠനകാലത്തെ കുസൃതികളും അധ്യാപകരുടെ സ്നേഹവും കൂട്ടുകാരൊത്തുള്ള നിമിഷങ്ങളുമെല്ലാം ഓർത്തെടുത്തപ്പോൾ കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ ഊഷ്മളത സംഗമത്തിൽ നിറഞ്ഞു. വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയവർക്ക് അത് പഴയകാലത്തിലേക്കുള്ള ഹൃദ്യമായൊരു മടക്കയാത്ര കൂടിയായി.


ഡോ. അബ്ദു പതിയിൽ സംഗമം ഉദ്ഘാടനം ചെയ്തു. കെ.ടി. സൈതലവി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ്, ടി.പി. ഹഫ്സ, ടി. ഷാഹിദ, ബഷീർ മഞ്ഞളുങ്ങൽ, ടി.പി. മറിയക്കുട്ടി, ഇറക്കിങ്ങൽ അബ്ദുറഹ്മാൻ, കല്ലേക്കാട്ടിൽ ഉമർ, അബ്ദുൽ ഖാദിർ, കെ. അലി, സഫിയ എടപ്പാൾ, കെ.പി. ബഷീർ, സുഹറാബി, ഗഫാർ, സീനത്ത്, സൈനബ കൊടുമുണ്ട, സുഹറ, റംല തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post